സോവിയറ്റ് നാട് ദ്വൈവാരികയുടെ 1986 ജനുവരി ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് മുമ്പ് വിവിധ ഇന്ത്യൻ ഭാഷകളിൽ സോവിയറ്റ് എംബസി പ്രസിദ്ധീകരിച്ചിരുന്ന ഈ ആനുകാലികത്തിൽ, ആ രാജ്യത്തിൻ്റെ മേന്മ പ്രചരിപ്പിക്കാൻ ഉതകുന്ന ലേഖനങ്ങളും വാർത്തകളും ചിത്രങ്ങളുമാണ് ഉൾക്കൊള്ളിച്ചിരുന്നത്. സോവിയറ്റ് പ്രസിദ്ധീകരണങ്ങളുടെ കേരളത്തിലെ വിതരണക്കാരായിരുന്ന പ്രഭാത് ബുക്ക് ഹൗസ് ആണ് മലയാള പതിപ്പ് വിതരണം നടത്തിയിരുന്നത്. പവനൻ, ഇഗ്നേഷ്യസ് കാക്കനാടൻ ഉൾപ്പെടെയുള്ള പത്രപ്രവർത്തകർ ഇതിൽ പ്രവർത്തിച്ചതായി വിക്കിപീഡിയ ലേഖനത്തിൽ പരാമർശിക്കുന്നു.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സോവിയറ്റ് നാട് – 1986 ജനുവരി
- രചന: n.a.
- പ്രസിദ്ധീകരണ വർഷം: 1986
- താളുകളുടെ എണ്ണം: 44
- അച്ചടി: Prasad Process Private Ltd, Madras
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി