1883 ൽ പ്രസിദ്ധീകരിച്ച കൊട്ടാരക്കര തമ്പുരാൻ രചിച്ച തൊരണ യുദ്ധം എന്ന ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കൊട്ടാരക്കര തമ്പുരാൻ രചിച്ച ഒരു കഥകളി നാടകമാണ് തോരണയുദ്ധം ( ആട്ടക്കഥ ) . രാമായണത്തെ അടിസ്ഥാനമാക്കി സീതയെ കണ്ടെത്തുന്നതിനും, രാമനിൽ നിന്നുള്ള സന്ദേശം അവളിലേക്ക് എത്തിക്കുന്നതിനുമായുള്ള ഹനുമാൻ്റെ ലങ്കയിലേക്കുള്ള യാത്രയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ വിവരിക്കുന്നു. കടൽ കടന്ന് ഹനുമാൻ്റെ ലങ്കയിലേക്കുള്ള യാത്രയും തുടർന്ന് ദ്വാരപാലകനായ ലങ്കാലക്ഷ്മിയുമായുള്ള ഏറ്റുമുട്ടലും അഭിനേതാക്കൾ വിശദീകരിക്കുന്നു. ഇതിനെത്തുടർന്ന് രാവണൻ്റെ പ്രവേശനവും സീതയോടുള്ള അവൻ്റെ യാചനകളും ഫലവത്തായില്ല. ഹനുമാൻ സീതയെ കാണുകയും, രാമനിൽ നിന്നുള്ള സന്ദേശം നൽകുകയും, ലങ്കയ്ക്ക് തീകൊളുത്തി നാശം വിതയ്ക്കാൻ പുറപ്പെടുകയും ചെയ്യുന്നു.
ശ്രീരാമാവതാരം മുതല്‍ രാമരാവണ യുദ്ധാനന്തരമുള്ള പട്ടാഭിഷേകം വരെ രാമായണ കഥയെ ഓരോ ദിവസവും അവതരിപ്പിക്കാന്‍ ഉതകുന്ന പാകത്തില്‍ എട്ടു ഖണ്ഡങ്ങളായി തിരിച്ചാണ് കൊട്ടാരക്കര തമ്പുരാന്‍ രാമായണം ആട്ടക്കഥ രചിച്ചിരിക്കുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളായ പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ചിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണ യുദ്ധം, സേതു ബന്ധനം, യുദ്ധം എന്നീ എട്ട് കഥാ ഖണ്ഡങ്ങളായാണ് ഇന്ന് രാമായണം രംഗത്തവതരിപ്പിക്കുന്നത്.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: തൊരണയുദ്ധം
- രചന: കൊട്ടാരക്കര തമ്പുരാൻ
- പ്രസിദ്ധീകരണ വർഷം: 1883
- താളുകളുടെ എണ്ണം: 22
- അച്ചടി: Keralodayam Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി