1829 ൽ പ്രസിദ്ധീകൃതമായ കണ്ണമ്പുഴ കൃഷ്ണവാരിയർ രചിച്ച ഒരു സതി എന്ന കാവ്യപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രാമായണകഥയിൽ മേഘനാദൻ എന്നുകൂടി പേരുള്ള രാവണപുത്രനായ ഇന്ദ്രജിത്ത് ലക്ഷ്മണനാൽ വധിക്കപ്പെട്ടപ്പോൾ മേഘനാനൻ്റെ ഭാര്യയായ സുലോചന രാവണൻ്റെ എതിർപ്പിനെ വകവെക്കാതെ ശ്രീരാമസമക്ഷം വരികയും, തൻ്റെ ശരീരത്തെ സ്വയം അഗ്നിയിൽ ഹോമിച്ച് സതി അനുഷ്ഠിക്കുകയും ചെയ്ത കഥാ സന്ദർഭമാണ് കൃതിയുടെ ഉള്ളടക്കം.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഒരു സതി
- രചന: കണ്ണമ്പുഴ കൃഷ്ണവാരിയർ
- പ്രസിദ്ധീകരണ വർഷം: 1829
- താളുകളുടെ എണ്ണം: 18
- അച്ചടി: S.V. Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി