1973ൽ ജോൺ അക്കര രചിച്ച കുരിശിൻ്റെ ബ. പീയൂസച്ചൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1897 മുതൽ 1899 വരെ അദ്ദേഹം അമ്പഴക്കാട്ട് സന്യാസ ഗുരുവായിരുന്നപ്പോൾ ക്രമപ്പെടുത്തി അഭ്യസിച്ചിരുന്നതും, പഠിപ്പിച്ചതുമായ പീഢാനുഭവമണിക്കൂറുകളും, പ്രകരണങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
ഒല്ലൂർ അക്കര കുടുംബത്തിൽ ജനിച്ച് കർമ്മലീത്താ സഭയുടെ മൽപ്പാൻ, നോവിസിയാത്തു ഗുരു (അമ്പഴക്കാട്ട്), എൽത്തുരുത്ത് ആശ്രമത്തിൻ്റെ പ്രിയോർ, എൽത്തുരുത്ത് യോഗാർത്ഥി മന്ദിരത്തിൻ്റെ റെക്ടർ, പ്രെസ്സ് മാനേജർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച സന്യാസിശ്രേഷ്ഠനായിരുന്നു പീയൂസച്ചൻ. സുറിയാനി, ലത്തീൻ, ഇറ്റാലിയൻ ഭാഷകളിൽ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കുരിശിൻ്റെ ബ. പീയൂസച്ചൻ
- രചന: ജോൺ അക്കര
- പ്രസിദ്ധീകരണ വർഷം: 1973
- പ്രസാധകർ : S. J. Press, Mannanam
- താളുകളുടെ എണ്ണം : 38
- സ്കാൻ ലഭ്യമായ ഇടം: കണ്ണി