1883 ൽ പ്രസിദ്ധീകരിച്ച കുന്ദത്തു പോറ്റി രചിച്ച സുന്ദരീ സ്വയംബരം എന്ന കഥകളി പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
മഹാഭാരതത്തെ അടിസ്ഥാനമാക്കി ശ്രീ കുന്നത്ത് ശങ്കരൻ പോറ്റിയാണ് സുന്ദരീ സ്വയംവരം ആട്ടക്കഥ രചിച്ചിട്ടുള്ളത് .കഥകളിയിലെ ഒട്ടു മുക്കാലും വേഷങ്ങൾ കടന്നു വരുന്നു എന്നത് ഈ കഥയുടെ പ്രത്യേകതയാണ്. ശ്രീ കൃഷ്ണൻ , അഭിമന്യു (പച്ച ), ദുര്യോധനൻ (കുറും കത്തി ), ഘടോൽക്കചൻ , ലക്ഷണ കുമാരൻ (നെടും കത്തി ബലഭദ്രൻ (പഴുപ്പ് ), ഇരാവാൻ (ചുവന്ന താടി), ഹിഡിംബി (പെൺ കരി), വജ്ര ദംഷ്ട്രൻ (പ്രത്യേക വേഷം , ഹനുമാൻ മുടി ), സുഭദ്ര, രുഗ്മിണി, സത്യഭാമ, സുന്ദരി, ദൂതൻ (മിനുക്കു) etc . ആടാനും പാടാനും കാണാനും കേൾക്കാനും ഒക്കെ വളരെ രസകരമായ ഒരു കഥയാണ് സുന്ദരീ സ്വയംവരം. ഇതിലെ പദങ്ങൾ അറിയാവുന്ന ഗായകർ വളരെ ചുരുക്കമാണ്. തിരുവല്ല ഗോപിക്കുട്ടൻ ആശാൻ , ശ്രീ കലാമണ്ഡലം സുരേന്ദ്രൻ എന്നിവർ അവരിൽ പെടുന്നു.
രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സുന്ദരീ സ്വയംബരം
- രചന: കുന്ദത്തു പോറ്റി
- പ്രസിദ്ധീകരണ വർഷം: 1883
- താളുകളുടെ എണ്ണം: 48
- അച്ചടി: Kochin Argus Press.
- സ്കാൻ ലഭ്യമായ ഇടം: കണ്ണി