വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഗോകർണ്ണം മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളെ സ്പർശിച്ചുകൊണ്ട് തളിപ്പറമ്പ് രാമനെഴുത്തച്ഛൻ രചിച്ച ഭൃംഗസന്ദേശം 1894ൽ കവനകൗമുദിയിൽ ആണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഒരു മാസം കഴിഞ്ഞ് ഭാഷാപോഷിണിയിലാണ് മയൂരസന്ദേശത്തിലെ ആദ്യ ശ്ലോകങ്ങൾ അച്ചടിച്ചു വന്നത്. ആധുനിക മലയാള സന്ദേശ കാവ്യങ്ങളിൽ പ്രഥമ ഗണനീയമെന്നു കരുതുന്ന കേരളവർമ്മ വലിയകോയി തമ്പുരാൻ്റെ മയൂര സന്ദേശത്തിനു മുൻപ് പ്രസിദ്ധീകൃതമായ സന്ദേശകാവ്യം എന്ന നിലയിൽ വിവാദ കൃതിയായ ഭൃംഗസന്ദേശം പ്രാധാന്യമർഹിക്കുന്നു. കൃതിയിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് പ്രദേശങ്ങളുടെ ദൃശ്യദർശന രംഗങ്ങളെ എങ്ങിനെയാണ് കാവ്യാത്മകമായി കവിതയിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് എന്ന് ലേഖനം വിശദമാക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഭൃംഗസന്ദേശത്തെ പറ്റി വീണ്ടും
- രചന: സി.കെ. മൂസ്സത്
- താളുകളുടെ എണ്ണം: 7
- സ്കാൻ ലഭ്യമായ ഇടം: കണ്ണി