ദേശീയ അവാർഡ് നേടിയ അധ്യാപകരെ പരിചയപ്പെടുത്തുന്ന ഒരു ആനുകാലിക പംക്തിയിൽ സി. കെ മൂസ്സത് എഴുതിയ
ആദർശ ശീലനായ ഗോപാലമേനോൻ മാസ്റ്റർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1958 മുതല്‍ 1963 വരെ പാലക്കാട് മോത്തിലാൽ മുനിസിപ്പൽ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു ഗോപാലന് മേനോന്. മികച്ച അദ്ധ്യപനത്തിനുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി ഇന്ത്യന്‍ പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിലെത്തിയ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി അല്പസമയം കഴിഞ്ഞപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും കൊട്ടാരത്തില്‍ വെച്ചുതന്നെ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. തൻ്റെ ജീവിതവും, സമയവും, അറിവും, കഴിവും കലാലയത്തിനുവേണ്ടി സമര്‍പ്പിച്ച് ചരിത്രത്തിലേക്ക് നടന്നുപോയ ഗോപാലമേനോന്‍ മാസ്റ്ററെ അനുസ്മരിക്കുകയാണ് ലേഖകൻ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ആദർശ ശീലനായ ഗോപാലമേനോൻ മാസ്റ്റർ
- രചന: സി.കെ. മൂസ്സത്
- താളുകളുടെ എണ്ണം: 2
- സ്കാൻ ലഭ്യമായ ഇടം: കണ്ണി