1927-ൽ പ്രസിദ്ധീകരിച്ച, വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള എഴുതിയ അദ്ധ്യാത്മചിന്താമണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അദ്ധ്യാത്മചിന്താമണി എന്ന ഈ ഗ്രന്ഥത്തിൽ വിവേകാനന്ദസ്വാമികളുടെ ആയിരത്തിനാല് ദിവ്യോപദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഉപദേശങ്ങൾ അധികവും സ്വാമികൾ, അമേരിക്കയിലെ തൻ്റെ പാശ്ചാത്യശിഷ്യന്മാർക്ക് നൽകിയിട്ടുള്ളവയാണ്. തൻ്റെ സ്വദേശികളായ ഭാരതീയർക്കു നൽകിയിട്ടുള്ള ഉപദേശങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. “ശ്രീവിവേകാനന്ദവീരഗർജ്ജനം” എന്ന പേരിൽ ഈ ഗ്രന്ഥത്തിൻ്റെ ഒടുവിൽ ഒരു പ്രബന്ധവും അനുബന്ധിച്ചിരിക്കുന്നു. ഇത് ഗ്രന്ഥകാരൻ തൻ്റെ പഴയ കുറിപ്പിൽ നിന്നും ചേർത്തിട്ടുള്ളതായി പറയുന്നുണ്ട്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: അദ്ധ്യാത്മചിന്താമണി
- പ്രസിദ്ധീകരണ വർഷം: 1927
- അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം – തിരുവിതാംകൂർ
- താളുകളുടെ എണ്ണം: 220
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
