1931-32 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച, കൈരളി മാസികയുടെ ലഭ്യമായ പന്ത്രണ്ടു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മലയാളത്തിലെ ഒരു സുപ്രധാന സാംസ്കാരിക, സാഹിത്യ മാസികയാണ് കൈരളി മാസിക. ഈ മാസിക മലയാളത്തിലെ നവോത്ഥാനകാലത്ത് പ്രസിദ്ധമായ നിരവധി എഴുത്തുകാരുടെയും ചിന്തകരുടെയും രചനകൾക്ക് വേദിയായി പ്രവർത്തിച്ചു. കവിതകൾ, കഥകൾ, നിരൂപണങ്ങൾ, സാമൂഹ്യ-സാംസ്കാരിക ലേഖനങ്ങൾ തുടങ്ങിയവ മാസികയുടെ ഉള്ളടക്കത്തിൽ കാണുന്നു. മാസികയുടെ രക്ഷാധികാരിണി വി.കെ. പാറുക്കുട്ടി അമ്മ എന്ന് ഒന്നാം ലക്കത്തിൽ കാണുന്നുണ്ട്. മിക്ക ലക്കങ്ങളുടെയും കവർ പേജുകൾ നഷ്ടപ്പെട്ട നിലയിലാണ്. അതിനാൽ പ്രസാധകർ, അച്ചടി തുടങ്ങിയ വിവരങ്ങളും ലഭ്യമല്ല
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര് : കൈരളി മാസിക
- പ്രസിദ്ധീകരണ വർഷം: 1931 – 32
- ലക്കങ്ങളുടെ എണ്ണം: 12
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
