1948 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച മതപരിവർത്തന രസവാദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിതവാദി പത്രത്തിൽ വന്ന മുഖപ്രസംഗത്തിന് മഹാകവി കുമാരനാശാൻ നൽകിയ മറുപടിയാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. കൊല്ലത്ത് വച്ചു നടന്ന എസ്.എൻ.ഡി.പി. യോഗത്തിൽ ബുദ്ധമത പ്രസ്ഥാനത്തെക്കുറിച്ച് കുമാരനാശാൻ നടത്തിയ പരാമർശങ്ങളെ എതിർത്തുകൊണ്ട് മിതവാദി പത്രം രംഗത്ത് വരികയും മുഖപ്രസംഗങ്ങൾ കൊണ്ട് അഭിപ്രായ ഭിന്നത രേഖപ്പെടുത്തുകയും ചെയ്തു. അതിനുള്ള മറുപടി കുമാരനാശാൻ പത്രത്തിന് അയച്ചുകൊടുത്തത് പ്രസിദ്ധീകരിക്കാതെ അവർ തിരിച്ചയക്കുകയും ചെയ്തു. അതൊരു പുസ്തകരൂപത്തിൽ അച്ചടിക്കണമെന്ന് കുമാരനാശാൻ കരുതിയിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഈ ലേഖനം പുസ്തകരൂപത്തിൽ അച്ചടിക്കപ്പെട്ടത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മതപരിവർത്തന രസവാദം
- പ്രസിദ്ധീകരണ വർഷം: 1948
- അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 43
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
