1953-54 തുഞ്ചത്തെഴുത്തച്ഛൻ മാസിക

1953-54 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച, തുഞ്ചത്തെഴുത്തച്ഛൻ മാസികയുടെ ലഭ്യമായ പന്ത്രണ്ടു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഒന്നാം ലക്കത്തിലെ പ്രസ്താവനയിൽ നിന്നും മാസിക ഇറങ്ങിയിട്ട് മൂന്നു വർഷമായതായി കാണുന്നു. ഒരു സാഹിത്യ മാസികയേക്കാൾ കൂടുതൽ ഗൗരവമുള്ള പഠനഗ്രന്ഥത്തിൻ്റെ സ്വഭാവമാണ് ലക്കങ്ങളിലൂടെ കടന്നു പോവുമ്പോൾ കാണാൻ കഴിയുന്നത്. വിഷയസൂചിയിൽ നിന്നു തന്നെ വ്യക്തമാണ്, ഈ പുസ്തകം ലളിതവായനക്കായി തയ്യാറാക്കിയതല്ലെന്ന്. ഭാഷാശാസ്ത്രം, സാഹിത്യചരിത്രം, കാവ്യസാസ്ത്രം, മത-ദർശന ചിന്തകൾ എന്നിവ ഉൾക്കൊള്ളുന്ന ഗൗരവമുള്ള പഠനങ്ങളാണ് ഓരോ ലക്കത്തിലുമുള്ളത്. ചില ലേഖനങ്ങൾ നീളമുള്ള പരമ്പരകളായി ഒന്നിലധികം ലക്കങ്ങളിൽ തുടരുന്നതും കാണാം

പ്രേമദർശനം എന്ന പേരിൽ വി. എൻ പരമേശ്വരൻ നമ്പൂതിരി എഴുതിയ ഭക്തിസൂത്രങ്ങൾ അടങ്ങിയ നീണ്ട ലേഖനമാണ് എല്ലാ മാസികകളുടെയും തുടക്കത്തിൽ കൊടുത്തിട്ടുള്ളത്. ലേഖനങ്ങൾ, കവിതകൾ, വിദ്യാർത്ഥിപംക്തി, പുസ്തകാഭിപ്രായം, മഹദ് വാക്യങ്ങൾ, കടംകഥകൾ എന്നിവ മാസികയുടെ ഉള്ളടക്കത്തിൽ കാണുന്നു. 1928-ൽ രചിക്കപ്പെട്ടതെന്നു കരുതുന്ന വിധിവിളയാട്ടം എന്ന നോവൽ പന്ത്രണ്ടാം ലക്കത്തിൽ വായിക്കാം. മാസികയുടെ പ്രസാധനം, അച്ചടി എന്നിവയെക്കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടില്ല

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തുഞ്ചത്തെഴുത്തച്ഛൻ മാസിക
  • പ്രസിദ്ധീകരണ വർഷം: 1953, 1954
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *