1999-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച, പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, പുതിയ പാഠ്യപദ്ധതിയെ വളർത്തുക, ലക്ഷ്യബോധത്തോടെ പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ സമഗ്രമായൊരു പരിഷ്കാരം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് 1999 ഏപ്രിൽ 18 മുതൽ 27 വരെ നടത്തിയ വാഹനജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയാണിത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി
- പ്രസിദ്ധീകരണ വർഷം: 1999
- താളുകളുടെ എണ്ണം: 33
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
