1964 – ൽ പ്രസിദ്ധീകരിച്ച പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1964 ജൂൺ 7മുതൽ17 തീയതികളിൽ ദൽഹിയിൽ കൂടിയ CPI ദേശീയ കൗൺസിൽ താഴെ പറയുന്ന പ്രമേയം അംഗീകരിച്ചു. വരട്ടു തത്വവാദപരമായ ഭിന്നിപ്പിന്നും വീരസാഹസികതയ്ക്കും അവസരവാദത്തിന്നും എതിരായി- പാർട്ടിയുടേയുംലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഐക്യത്തിന്നു വേണ്ടി”എന്ന പേരിൽ ഡ്രാഫ്‌ടിങ്ങ് കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടു ദേശീയ കൗൺസിൽ ചർച്ച ചെയ്തു. പാർട്ടി-ലോക കമ്യൂണിസ്റ്റ് ഐക്യ പ്രമേയം അംഗീകരിച്ച്, ഡ്രാഫ്റ്റ് റിപ്പോർട്ട് ഭേദഗതി ചെയ്ത് എല്ലാ സമ്മേളനങ്ങളിലും കോൺഗ്രസ്സിലും ചർച്ചയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചു. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഇന്നത്തെ പ്രത്യയശാസ്ത്രപരമായവിവാദത്തെപ്പററി ദേശീയകൌൺസിൽ അംശീകരിച്ച റിപ്പോർട്ട് ആണ് ഈ ലഘുലേഖയുടെ ഉള്ളടക്കത്തിലുള്ളത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പാർട്ടിയുടേയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റേയും ഐക്യത്തിനുവേണ്ടി
- പ്രസിദ്ധീകരണ വർഷം: 1964
- താളുകളുടെ എണ്ണം: 109
- അച്ചടി: Navayugam Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
