1939– ൽ പ്രസിദ്ധീകരിച്ച, പി. ഗോവിന്ദപ്പിള്ള എഴുതിയ മലയാള ഭാഷാ ചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള ഭാഷയുടെ ഉത്ഭവം, വളർച്ച, രൂപവികാസം, ധ്വനിശാസ്ത്ര–വ്യാകരണ–രൂപശാസ്ത്ര മാറ്റങ്ങൾ, സംസ്കാരവും സമൂഹവും ഭാഷയെ എങ്ങനെ സ്വാധീനിച്ചു തുടങ്ങിയ എല്ലാ പ്രധാന തലങ്ങളെയും സമഗ്രമായി അവതരിപ്പിക്കുന്ന ഒരു ഭാഷാചരിത്ര ഗ്രന്ഥമാണ് ഈ പുസ്തകം. മലയാളഭാഷയുടെ പ്രാചീന തുടക്കങ്ങളിൽ നിന്ന് ആധുനിക ഘടനയിലേക്കുള്ള യാത്രയെ നിരൂപകബുദ്ധിയോടെ സമീപിക്കുകയും, ദ്രാവിഡഭാഷാശാസ്ത്രം, സംസ്കൃതസ്വാധീനം, ഉപഭാഷാശാസ്ത്രം, ലിപി ചരിത്രം എന്നിവ സമഗ്രമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഭാഷാശാസ്ത്രപരവും ചരിത്രപരവും ആയ പഠനത്തിന് ഉപകാരപ്രദമായ ഒരു അടിസ്ഥാനഗ്രന്ഥമാണ് ഈ കൃതി. പഴയകാലത്ത്, മലയാളഭാഷയുടെ ചരിത്രപഠനം പ്രധാനമായും ഗുണ്ടർട്ട്, കെ.പി. പദ്മനാഭ മേനോൻ, എം. രാജരാജവർമ്മ, പി. പി. നാരായണമേനോൻ എന്നിവരുടെ സംഭാവനകളിലൊതുങ്ങിയിരുന്നു.
ഈ പരമ്പരയിൽ ഗൗരവമുള്ള മലയാളഭാഷാചരിത്രഗ്രന്ഥം എഴുതിയ പണ്ഡിതന്മാരിൽ പി. ഗോവിന്ദപ്പിള്ളയും ഉൾപ്പെടുത്തപ്പെടുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: മലയാള ഭാഷാ ചരിത്രം
- രചന: P. Govinda Pilla
- പ്രസിദ്ധീകരണ വർഷം: 1960
- താളുകളുടെ എണ്ണം: 469
- അച്ചടി: India Press, Kottayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

പലേടത്തും ഐതിഹ്യസമ്മിശ്രമായ അബദ്ധങ്ങളും അതിഭാവുകത്വങ്ങളും ഉണ്ടെങ്കിലും മലയാളഭാഷയുടെ ചരിത്രം പഠിയ്ക്കുന്നവർക്കു് ഒരു അക്ഷയഖനിയാണു് ഈ കൃതി.
ഒരുപാടു വർഷങ്ങളെടുത്തു് ഒട്ടേറെ ഗവേഷണവും അദ്ധ്വാനവും ചെയ്തു് സമാഹരിച്ചിട്ടുള്ളതായിരിക്കണം ഈ ബൃഹത്ഗ്രന്ഥം.