2024-ൽ കേരള ഗവണ്മെൻ്റ് പ്രസ്സസ് എംപ്ലോയീസ് യൂണിയൻ പ്രസിദ്ധീകരിച്ച, സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
2024 – സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്
1838-ൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ തിരുവനന്തപുരത്തെ ഗവണ്മെൻ്റ് പ്രസ് സ്ഥാപിക്കുകയും ആദ്യത്തെ പഞ്ചാംഗം അച്ചടിക്കുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പഞ്ചാംഗം അച്ചടിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും കാലക്രമേണ സർക്കാരിൻ്റെ എല്ലാവിധ അച്ചടിജോലികളും ഇവിടെ നിർവഹിച്ചു പോന്നു. 1957-ൽ കേരളത്തിൽ ആദ്യ മന്ത്രിസഭ രൂപം കൊള്ളുമ്പോൾ തിരുവനന്തപുരത്ത് ഗവ. സെൻട്രൽ പ്രസ്, പൂജപ്പുരയിൽ ജയിൽ പ്രസ്, എറണാകുളത്ത് ഗവ. പ്രസ് എന്നിങ്ങനെ മൂന്ന് പ്രസുകളാണുണ്ടായിരുന്നത്. നിലവിൽ പതിനൊന്ന് ഗവ. പ്രസുകൾ അച്ചടിവകുപ്പിൻ കീഴിൽ പ്രവർത്തിച്ചു വരുന്നു
കേരള ഗവണ്മെൻ്റ് പ്രസ്സസ് യൂണിയൻ്റെ ഈ പ്രവർത്തന റിപ്പോർട്ടിൽ ആധുനിക അച്ചടി പദ്ധതികൾ, അച്ചടി വകുപ്പിൻ്റെ ഘടന, ചരിത്രം, സേവനങ്ങൾ, ഇ-ഗവേണൻസ് പദ്ധതികൾ, ത്രീ-ഡി പ്രിൻ്റിംഗ്, അച്ചടി വകുപ്പിലെ തസ്തികകൾ, യൂണിയൻ്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അവകാശപത്രിക എന്നിവ വിശദമായി നൽകിയിരിക്കുന്നു. കൂടാതെ പ്രസുകളുടെയും അവയുടെ പ്രവർത്തനരീതികളുടെയും ചില ചിത്രങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
ഗ്രന്ഥപ്പുരയുടെ സുഹൃത്തായ കെ.എ. അനൂബ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമാക്കിയത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്
- പ്രസിദ്ധീകരണ വർഷം: 2024
- അച്ചടി: Sheetfed Offset
- താളുകളുടെ എണ്ണം: 180
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
