1970 – വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി

1970ൽ State Institute of Education പ്രസിദ്ധീകരിച്ച വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1970 - വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി
1970 – വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി

കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ ഗൈഡൻസ് വിഭാഗം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ നാല് അദ്ധ്യായങ്ങളാണുള്ളത്. ഒന്നാം അദ്ധ്യായത്തിൽ വസ്തുക്കളെ കാണുന്ന വിധം, ശ്രവണം, പ്രതിധ്വനിയിൽ കൂടി കാണുന്ന ചില ജീവികൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. രണ്ടാം അദ്ധ്യായത്തിൽ പ്രതിധ്വനി, പ്രതിധ്വനിയുടെ ഭാഷ എന്നീ വിഷയങ്ങളും, മൂന്നാം അദ്ധ്യായത്തിൽ സോണാർ, സൈസ്മോഗ്രാഫ്, റഡാർ എന്നീ വിഷയങ്ങളും, നാലാം അദ്ധ്യായത്തിൽ പ്രതിധ്വനി അന്ധരിൽ എന്നീ വിഷയവും കൈകാര്യം ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വീക്ഷണം ശബ്ദതരംഗങ്ങളിൽകൂടി
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 69
  • അച്ചടി: R.V. Memorial Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *