1929 – ൽ പ്രസിദ്ധീകരിച്ച, ആർ. നാരായണപ്പണിക്കർ പരിഭാഷപ്പെടുത്തിയ അന്നപൂർണ്ണാലയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബംഗാളി സാഹിത്യകാരി നിരുപമാദേവി എഴുതിയ “അന്നപൂർണ്ണാ മന്ദിര” എന്ന നോവലിൻ്റെ വിവർത്തനമാണ് ഈ പുസ്തകം. സാമൂഹിക-സംസ്കാരിക പശ്ചാത്തലത്തിൽ സ്ത്രീ വിദ്യാഭ്യാസം, ദാരിദ്ര്യം, അന്നദാനധർമ്മം, കരുണ, പാരമ്പര്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കുന്ന രചനയായി കണക്കാക്കപ്പെടുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: അന്നപൂർണ്ണാലയം
- രചന: R. Narayana Panikkar
- പ്രസിദ്ധീകരണ വർഷം: 1929
- അച്ചടി: Vidyabhivardhini Press, Kollam
- താളുകളുടെ എണ്ണം: 184
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
