കാലടി അദ്വൈതാശ്രമ ഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച അതുലാനന്ദസ്വാമികൾ എഴുതിയ ഞാൻ ഹിന്ദുവായതെന്തിനു് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബ്രഹ്മചാരി ഗുരുദാസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഡച്ച് ഹിന്ദു കൽക്കത്ത വിവേകാനന്ദസംഘത്തിൽ വെച്ച് ചെയ്ത ഒരു പ്രസംഗമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹൈബ്ലോം എന്ന യഥാർത്ഥ പേരുകാരനായിരുന്ന ഇദ്ദേഹം ഹിന്ദു ധർമ്മവും ഹിന്ദു നാമവും സ്വീകരിച്ചരിച്ചതെങ്ങിനെയെന്നും ഭാരതഭൂമിയുടെ ആത്മികനില, ഹിന്ദു മതവും ക്രിസ്തുമതവും തമ്മിലുള്ള സംബന്ധം, ഭാരതീയരുടെ കർത്തവ്യകർമ്മം തുടങ്ങിയ അനേക കാര്യങ്ങളെപറ്റി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ഞാൻ ഹിന്ദുവായതെന്തിനു്
- രചന: Athulananda Swamikal
- അച്ചടി: Harinalaya Press, Ettumanoor
- താളുകളുടെ എണ്ണം: 32
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
