1972 – ൽ പ്രസിദ്ധീകരിച്ച, വേദബന്ധു എഴുതിയ അർഥവിജ്ഞാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേന്ദ്രഗവണ്മെൻ്റിൻ്റെ സഹായത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഗ്രന്ഥമാണിത്. ഭാഷാശാസ്ത്രവിദ്യാർഥികളെയും ബിരുദാനന്തരതലത്തിലുള്ള ഭാഷാവിദ്യാർഥികളെയും ഉദ്ദേശിച്ചു രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ഭാഷാശാസ്ത്രത്തിൽ താല്പര്യമുള്ള സാധാരണ വായനക്കാർക്കും പ്രയോജനകരമാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: അർഥവിജ്ഞാനം
- പ്രസിദ്ധീകരണ വർഷം: 1972
- അച്ചടി: വിജ്ഞാന മുദ്രണം പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 86
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
