1960 – വൈദ്യ വിജ്ഞാനീയം

1960-ൽ പ്രസിദ്ധീകരിച്ച, കെ. വാസുദേവറാവു എഴുതി ചെങ്ങന്നൂർ ശങ്കര വാരിയർ വിവർത്തനം ചെയ്ത വൈദ്യ വിജ്ഞാനീയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മസൂരി, ചിക്കൻപോക്സ്, പൊങ്ങൻപനി, ജർമ്മൻ മീസിൽസ്, വില്ലൻചുമ, പിണ്ടിവീക്കം, കണ്ഠരോഗം, അണുബാധകൾ, മസ്തിഷ്ക്കജ്വരം, ഇളംപിള്ളവാതം, സന്നിപാതജ്വരം, പാരാ ടൈഫായിഡ് ഫീവർ, ക്ഷയം, കുഷ്ഠം എന്നീ പകർച്ചവ്യാധികളെപ്പറ്റി സാധാരണജനങ്ങൾ അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ സാധാരണക്കാർക്കു മനസ്സിലാകുന്ന ഭാഷയിൽ പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് ‘വൈദ്യവിജ്ഞാനീയം’. പകർച്ചവ്യാധികൾ വരാതിരിക്കാൻ സ്വീകരിക്കേണ്ട പ്രതിരോധനടപടികളെക്കുറിച്ചും, വന്നാൽ സത്വരം കൈക്കൊള്ളേണ്ട നിവാരണമാർഗങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഗ്രന്ഥകാരൻ മദ്രാസ് മെഡിക്കൽസർവ്വീസിൽ ദീർഘകാലത്തെ പ്രശസ്തസേവനമനുഷ്ഠിച്ചശേഷം ഡയറക്ടർ ഓഫ് മെഡിക്കൽ സർവ്വീസസ് സ്ഥാനത്തുനിന്നും റിട്ടയർ ചെയ്ത ആളാണ്.

വിവിധ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങൾ മലയാളി വായനക്കാർക്കു പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ദക്ഷിണഭാഷാഗ്രന്ഥമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വൈദ്യ വിജ്ഞാനീയം
  • രചന: കെ. വാസുദേവറാവു
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: Sree Rama Vilas Press, Kollam
  • താളുകളുടെ എണ്ണം: 156
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *