1970 – ൽ പി.ജെ. ഭാനു പ്രസിദ്ധീകരിച്ച, റിങ്കൽറ്റോബ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലണ്ടൻ മിഷനറിസംഘത്തിൻ്റെ തിരുവിതാംകൂറിലെ പ്രഥമ മിഷണറി ആയിരുന്ന റിങ്കൽറ്റോബിൻ്റെ ജീവചരിത്രമാണിത്. നീണ്ടകാലം കേരളത്തിലും തമിഴ് നാട്ടിലും മിഷണറി പ്രവർത്തനങ്ങൾ നടത്തിയ റിങ്കൽറ്റോബ് അനേകം വിദ്യാലയങ്ങൾ സ്ഥാപിക്കുകയും സുവിശേഷ പ്രചരണം നടത്തുകയും ചെയ്തു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: റിങ്കൽറ്റോബ്
- പ്രസിദ്ധീകരണ വർഷം: 1970
- അച്ചടി: റാംസസ് പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 116
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
