1978ൽ പ്രസിദ്ധീകരിച്ച, പി. പങ്കജാക്ഷൻ നായർ എഴുതിയ കുഞ്ചൻ നമ്പ്യാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള വിദ്യാഭ്യാസ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരണമായ മലയാള പദ്യസാഹിത്യകാരന്മാർ എന്ന പരമ്പരയിലെ ഈ പുസ്തകം കുഞ്ചൻ നമ്പ്യാരുടെ ജീവിതവും സാഹിത്യ സംഭാവനകളും ഗവേഷണാധിഷ്ഠിതമായി അവതരിപ്പിക്കുന്ന ഒരു പ്രധാന ഗ്രന്ഥമാണ്. മലയാളത്തിലെ തുള്ളൽകലയുടെ രൂപകർത്താവും പരിഹാസസാഹിത്യത്തിന്റെ ശിൽപ്പിയും ആയ കുഞ്ചൻ നമ്പ്യാരെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളിൽ വിലപ്പെട്ട സ്ഥാനമാണ് കൃതിക്ക് ഉള്ളത്.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കുഞ്ചൻ നമ്പ്യാർ
- രചയിതാവ്: P. Pankajakshan Nair
- പ്രസിദ്ധീകരണ വർഷം: 1978
- അച്ചടി: Press Ramses, Trivandrum
- താളുകളുടെ എണ്ണം: 121
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
