1967-ൽ പ്രസിദ്ധീകരിച്ച, ഏ.ആർ. വാഡിയ എഴുതിയ ജനാധിപത്യവും സമുദായവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967-ൽ പുറത്തിറങ്ങിയ ഏ.ആർ. വാഡിയ എഴുതിയ “ജനാധിപതിയും സമുദായവും” എന്ന പുസ്തകം, ജനാധിപത്യത്തിൻ്റെ വ്യത്യസ്ത രൂപങ്ങളും പാശ്ചാത്യ റഷ്യൻ വീക്ഷണങ്ങളും ഉൾപ്പെടുന്ന പുതിയ സാമൂഹ്യ ക്രമങ്ങളെക്കുറിച്ചും സംഘർഷങ്ങളേക്കുറിച്ചും വിശദമായി പഠിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പ്രത്യേകതകളും സമൂഹഘടനകളുമായി ഉണ്ടായിട്ടുള്ള ബന്ധവും ഇതിൽ പ്രതിപാദിച്ചുണ്ട്. ജനാധിപത്യം എന്ന പ്രസംഗത്തിൽ വിവിധ ജനാധിപത്യഭരണങ്ങളുടെ രൂപങ്ങൾ ചർച്ച ചെയ്യുന്നു. പാശ്ചാത്യവും റഷ്യൻ വീക്ഷണവുമടക്കം വിവിധ സമീപനങ്ങൾ പരിഗണിച്ച് പുതിയ സാമൂഹ്യ വ്യവസ്ഥകളിൽ ജനാധിപത്യത്തിൻ്റെ സ്ഥാനം പരിശോധിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും ജനാധിപത്യത്തെ താരതമ്യ വിധേയമാക്കി പഠനങ്ങൾ നടത്തുന്നു. അംഗീകൃത രാഷ്ട്രീയ, സാമൂഹ്യ ആശയങ്ങളുടെ പ്രാധാന്യത്തെ മുൻനിർത്തി എഴുതപ്പെട്ട ഒരു പ്രാധാന കൃതിയാണിത്. മലയാളത്തിലേയ്ക്ക് വിവർത്തനം ചൈയ്തിരിക്കുന്നതു് എം. കുഴിതടത്തിലാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ജനാധിപത്യവും സമുദായവും
- രചന: ഏ.ആർ. വാഡിയ
- വിവർത്തനം: എം. കുഴിതടത്തിൽ
- പ്രസിദ്ധീകരണ വർഷം: 1967
- അച്ചടി: The Venus Press, Konni
- താളുകളുടെ എണ്ണം: 116
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
