1962-ൽ പ്രസിദ്ധീകരിച്ച, കെ.പി. അലക്സ് ബേസിൽ എഴുതിയ സിന്ധു അവളുടെ കഥ പറയുന്നു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1962 – സിന്ധു അവളുടെ കഥ പറയുന്നു
പ്രാചീന സംസ്കാരങ്ങളുടെ ചരിത്രം അതിനോടു ബന്ധപ്പെട്ട നദികളെക്കൊണ്ട് ആത്മകഥാരൂപത്തിൽ പറയുക എന്ന ഉദ്ദേശത്തോടെ അലക്സ് ബേസിൽ എഴുതിയ പുസ്തകങ്ങളിൽ ആദ്യത്തെതാണ് സിന്ധു അവളുടെ കഥ പറയുന്നു. ഹിമാലയത്തിൽ നിന്നുത്ഭവിക്കുന്ന സിന്ധുനദി, അതിൻ്റെ ചരിത്രവും സഞ്ചാരവഴികളിലൂടെ ഉയിർകൊണ്ട സാംസ്കാരഭൂമികകളുടെയും കഥ രസകരമായി പറയുകയാണ് ഈ പുസ്തകത്തിലൂടെ.
ഇന്ത്യാ ഗവണ്മെൻ്റ് ദേശീയ തലത്തിൽ നടത്തിയ ബാലസാഹിത്യമത്സരത്തിൽ സമ്മാനാർഹമായതാണ് ഈ രചന
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: സിന്ധു അവളുടെ കഥ പറയുന്നു
- പ്രസിദ്ധീകരണ വർഷം: 1962
- താളുകളുടെ എണ്ണം: 76
- അച്ചടി: Sahithya Nilayam Press, Ernakulam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
