1951 – ൽ പ്രസിദ്ധീകരിച്ച, എം.ഐ. ഉമ്മൻ രചിച്ച വിദ്യുച്ഛക്തിയും അപകടങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൽ വൈദ്യുതിയുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ വൈദ്യുതി മൂലം ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും രക്ഷാ മാർഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന ഗ്രന്ഥമാണ് ഇത്. വീടുകളിലും വ്യവസായ ശാലകളിലും വ്യതസ്ത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളെക്കുറിച്ചും പ്രഥമശുശ്രൂഷയെക്കുറിച്ചും ഇതിൽ വിവരിക്കുന്നു. സുരക്ഷിതത്വ നിയമാവലിയും ഇതിൽ നല്കിയിരിക്കുന്നു. 1861-ൽ ‘പണകാര്യവർണ്ണന’ എന്ന ശാസ്ത്രഗ്രന്ഥം
പ്രസിദ്ധപ്പെടുത്തിയ റവ. മാടോന ഇട്ടിയേരാ ഈപ്പൻ പാദ്രിയുടെ (കൊച്ചുപാദ്രി) പാവനസ്മരണയ്ക്കായി ഈ പുസ്തകം സമർപ്പിച്ചതായി കാണുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വിദ്യുച്ഛക്തിയും അപകടങ്ങളും
- പ്രസിദ്ധീകരണ വർഷം: 1972
- അച്ചടി: തിലകം പ്രസ്സ്, എറണാകുളം
- താളുകളുടെ എണ്ണം: 168
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
