1918– ൽ പ്രസിദ്ധീകരിച്ച, കൊളത്തേരി ശങ്കരമേനോൻ എഴുതിയ നാരായണീയം ഭാഷാപ്രബന്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

താളിയോല ഗ്രന്ഥങ്ങളിൽനിന്നും കണ്ടെത്തി പ്രസിദ്ധീകരിച്ച ഭാഷാപ്രബന്ധമാണ് നാരായണീയം. ഭാഷാപ്രബന്ധങ്ങളുടെ പൊതുവായ ശൈലി പിന്തുടരുന്ന ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് ആരാണെന്ന് വ്യക്തമല്ല.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്:നാരായണീയം ഭാഷാപ്രബന്ധം
- പ്രസിദ്ധീകരണ വർഷം: 1918
- അച്ചടി: കമലാലയ പ്രസ്സ്, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 96
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
