1927- പഞ്ചരാത്രം നാടകം – ഭാസൻ

1927 – ൽ പ്രസിദ്ധീകരിച്ച, ഭാസൻ  രചിച്ച  സംസ്കൃത നാടകമായ പഞ്ചരാത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927- പഞ്ചരാത്രം നാടകം - ഭാസൻ
1927- പഞ്ചരാത്രം നാടകം – ഭാസൻ

ഭാസൻ രചിച്ച സംസ്കൃതനാടകമായ പഞ്ചരാത്രം മഹാഭാരതത്തിലെ പാണ്ഡവരുടെ അജ്ഞാതവാസകാലത്തിൻ്റെ അവസാനഘട്ടത്തെ അടിസ്ഥാനമാക്കി രചിച്ചത് ആണ്. അജ്ഞാതവാസകാലത്തിൻ്റെ പരിസമാപ്തിക്ക് പുതിയ വ്യാഖ്യാനമാണ് ഭാസൻ നാടകത്തിലൂടെ നൽകുന്നത്. ഈ നാടകത്തിന് ‘പഞ്ചരാത്രം’ എന്ന പേര് ലഭിച്ചത് ഇതിവൃത്തത്തിൽ പറഞ്ഞിരിക്കുന്ന അഞ്ച് രാത്രികൾ മൂലമാണ്.

പന്ത്രണ്ടു വർഷമായി പാണ്ഡവർ കാട്ടിൽ കറങ്ങിക്കൊണ്ടിരുന്നു. ദുര്യോധനൻ മഹാ യാഗം നടത്തി, യാഗം കഴിഞ്ഞു ഗുരുദക്ഷിണയായി ദ്രോണരോട് എന്തെങ്കിലും ആവശ്യപ്പെടാൻ അഭ്യർഥിക്കുന്നു. ദ്രോണർ പാണ്ഡവർക്ക് രാജ്യത്തിൻ്റെ പാതി നൽകാൻ ആവശ്യപ്പെട്ടു, ശകുനി എതിർത്തുവെങ്കിലും ഭീഷ്മരും ദ്രോണരും ഉറപ്പിച്ചു. പാണ്ഡവരുടെ അജ്ഞാതവാസം തീരാൻ അഞ്ചു ദിവസമുണ്ട്, ഈ അഞ്ചു ദിവസത്തിനുള്ളിൽ അവരെ കണ്ടെത്തിയാൽ മാത്രം ഭൂമി നൽകാമെന്ന് തീരുമാനിച്ചു. ഭീഷ്മർ വിരാട രാജ്യത്തിലെ പാണ്ഡവരുടെ സാന്നിധ്യം തിരിച്ചറിയുന്നു, അതുകൊണ്ട് ദ്രോണർ വ്യവസ്ഥ സമ്മതം എന്നറിയിക്കുന്നു. അവരെ പുറത്ത് ചാടിക്കാനായി യജ്ഞത്തിനു വരാത്തതിൻ്റെ പേരിൽ വിരാടരാജ്യത്തെ പശുക്കളെ അപഹരിക്കുന്ന സൂത്രം പ്രയോഗിക്കുന്നു.
നാടകത്തിൻ്റെ രണ്ടാം അങ്കം ആരംഭിക്കുന്നത് വിരാടരാജ്യത്തെ രാജാവിൻ്റെ പിറന്നാൾ ആഘോഷത്തോടെ ആണ്. അപ്പോൾ അവരുടെ പശുസംഘത്തെ ആക്രമിച്ച വിവരം അറിയുന്നു. രാജാവ് തേരു തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. രാജകുമാരൻ ഉത്തരൻ തേരാളി ബ്രഹന്നളയെ കൂട്ടിക്കൊണ്ട് യുദ്ധത്തിനായി പുറപ്പെടുന്നു. അവർ വിജയശാലിയായെത്തുന്നു. യുവജോഡിയെ കാണാനും യുദ്ധവിവരങ്ങൾ അറിയാനും ബൃഹന്നളയെ വിളിക്കുന്നുണ്ട്. അയാൾ വിവരണം തുടങ്ങുന്നതിനിടെ, ഒരു ദൂതൻ റിപ്പോർട്ട് ചെയ്യുന്നത് അഭിമന്യുവിനെ കൊട്ടാരത്തിലെ അരിവെപ്പുകാരൻ നിരായുധനായി പിടികൂടിയതായി. അഭിമന്യു സഭയിൽ ഹാജരായപ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു. ഉത്തരൻ ബൃഹന്നള അർജ്ജുനനല്ലാതെ മറ്റാരുമല്ലെന്ന് അറിയിക്കുന്നു. വിരാടൻ കൃതജ്ഞതാ ഭാരത്തോടെ ഉത്തര എന്ന തൻ്റെ പുത്രിയെ അർജ്ജുനനു വധുവായി നൽകുന്നു. എന്നാൽ ബൃഹന്നള എല്ലാ സ്ത്രീകളെയും താൻ അമ്മമാരായാണ് കാണുന്നതെന്നും ഉത്തരയെ തൻ്റെ പുത്രൻ അഭിമന്യുവിനായും ആവശ്യപ്പെടുന്നു. അവരുടെ വിവാഹം നിശ്ചയിക്കുന്നു, വിവാഹാഘോഷത്തിലേക്ക് ഭീഷ്മാദികളെ ക്ഷണിക്കാനായി ഉത്തരൻ യാത്രയാകുന്നു.
മൂന്നാം അങ്കത്തിൽ ഉത്തരൻ്റെ സാരഥി രംഗത്തെത്തി ഒരു നിരായുധനായ പോരാളി വന്ന് അഭിമന്യുവിനെ പൊക്കികൊണ്ടുപോയത് വർണ്ണിക്കുന്നു. വിവരണത്തിൽ നിന്നും ഭീഷ്മർ അത് ഭീമനാണെന്നു മനസിലാക്കുകയും, ശകുനി ഉത്തരൻ തങ്ങളെ എങ്ങനെ ജയിച്ചുവെന്നും, ഉത്തരനായി വന്നത് അർജ്ജുനൻ ആയിരുന്നുവെന്നു പറയുന്നു. ഒരുപടയാളി തങ്ങളുടെ ആയുധത്തിൽ അർജ്ജുനൻ്റെ പേരും അടങ്ങിയതായി തെളിവ് കൊടുത്തപ്പോൾ ശകുനി സമ്മതിക്കാതെ പരസ്പരം സംശയിക്കുന്നു. ദുര്യോധനൻ പാണ്ഡവരെ നേരിട്ട് കാണാതെ അവരെ വിശ്വസിക്കില്ലെന്ന് പറയുന്നു. അപ്പോൾ ഉത്തരൻ കടന്നുവരുകയും, യുധിഷ്ഠിധരും, ഭീഷ്മരും, മറ്റും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നത് കാണിക്കുകയും, ഉത്തരയും അഭിമന്യുവും തമ്മിലുള്ള വിവാഹത്തിന് ക്ഷണം നൽകുകയും ചെയ്യുന്നു. ദ്രോണർ തൻ്റെ വാക്ക് പാലിക്കാനായി പാണ്ഡവർക്കു രാജ്യം പകുതി നൽകണമെന്ന് ആവശ്യപ്പെടുകയും, ദുഃര്യോധനൻ അത് അംഗീകരിക്കുകയും ചെയ്യുന്നു.

ഇതാണ് നാടകത്തിൻ്റെ ഇതിവൃത്തം. ഈ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നതു വള്ളത്തോൾ ആണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പഞ്ചരാത്രം നാടകം
  • രചന: ഭാസൻ
  • വിവർത്തകൻ:വള്ളത്തോൾ
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: The krishna Electric Printing Works, Palghat
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *