1925- ൽ പ്രസിദ്ധീകരിച്ച ഏ.നാരായണപൊതുവാൾ രചിച്ച കേരളപുത്രൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഏ.നാരായണ പൊതുവാൾ എന്നറിയപ്പെടുന്ന അമ്പാടി നാരായണ പൊതുവാൾ എഴുതിയ മലയാള ചരിത്ര നോവലാണ് കേരളപുത്രൻ. ചേര പെരുമാക്കന്മാരുടെ ഭരണകാലത്തെ പശ്ചാത്തലമാക്കിയുള്ള ഈ കൃതി ചേര രാജകുമാരൻ ഇമായകുമാരൻ്റെയും പ്രശസ്ത ചോള രാജാവായ കരികാലയുടെ മകളുമായ ചോള രാജകുമാരി പുലോമജയുടെയും കഥ വിവരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കെട്ടുകഥകളിലൂടെ കേരളത്തിൻ്റെ ചരിത്രവും സാംസ്കാരിക ജീവിതവും പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളെ പ്രതിനിധീകരിക്കുന്ന നോവൽ, പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തു കേരളത്തിൻ്റെസ്ഥിതി എന്തായിരുന്നുവെന്നും, ഇവിടത്തെ പഞ്ചമഹാസഭകളുടെ അധികാരം ഏതു നിലയിലുള്ളതായിരുന്നുവെന്നും വിവരിക്കുന്നു. അനേകം ചരിത്രസത്യങ്ങൾ വായനക്കാർക്ക് ഈ ഗ്രന്ഥത്തിൽനിന്നു ഗ്രഹിക്കുവാൻ കഴിയും. ആഖ്യാന ഐക്യം ഇടയ്ക്കിടെ ഭാഷാപരമായ അലങ്കാരത്തിന് വഴിയൊരുക്കുന്നുവെന്ന് ചില വിമർശകർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഭാഷാ ഗുണനിലവാരത്തിനും സാഹിത്യ കരകൗശലത്തിനും പേരുകേട്ടതാണ് ഈ കൃതി. ഗദ്യത്തോടും ചരിത്രപരമായ പ്രമേയങ്ങളോടുമുള്ള പൊതുവാളിൻ്റെ പ്രതിബദ്ധത നിഴലിച്ചു കാണാം പുസ്തകത്തിൽ.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്:കേരളപുത്രൻ
- രചന: ഏ.നാരായണപൊതുവാൾ
- പ്രസിദ്ധീകരണ വർഷം: 1925
- അച്ചടി: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
- താളുകളുടെ എണ്ണം: 314
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
