1964 ൽ പ്രസിദ്ധീകരിച്ച, കെ.വി.എം. രചിച്ച മലനാട്ടിലെ മഹാവീരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളവർമ്മ പഴശ്ശിരാജയുടെ പോരാട്ടങ്ങളുടെ കഥ കുട്ടികൾക്കു വേണ്ടി അവതരിപ്പിക്കുന്ന കൃതിയാണ് മലനാട്ടിലെ മഹാവീരൻ. ടിപ്പു സുൽത്താൻ്റെ ആക്രമണവും നാട്ടു രാജാക്കന്മാരുടെ ചെറുത്തു നിൽപ്പും എല്ലാം ഈ പുസ്തകത്തിൽ ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മലനാട്ടിലെ മഹാവീരൻ
- പ്രസിദ്ധീകരണ വർഷം: 1964
- അച്ചടി: എം.എ.എം. പ്രസ്സ്, കോഴിക്കോട്
- താളുകളുടെ എണ്ണം: 48
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
