1927 ൽ പ്രസിദ്ധീകരിച്ച, എം. ശ്രീധരമേനോൻ രചിച്ച താരാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എം. ശ്രീധരമേനോൻ രചിച്ച എട്ടു കവിതകളുടെ സമാഹാരമാണ് ഇത്. മലയാള സാഹിത്യരംഗത്ത് കൂടുതൽ കവികൾ കടന്നു വന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതിയാണ് താരാവലി. ലളിത സുന്ദരമായ രചനാശൈലിയാണ് കവി സ്വീകരിച്ചിരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: താരാവലി
- പ്രസിദ്ധീകരണ വർഷം: 1927
- അച്ചടി: ലക്ഷ്മീസഹായം അച്ചുകൂടം, കോട്ടയ്ക്കൽ
- താളുകളുടെ എണ്ണം: 40
- സ്കാൻ ലഭ്യമായ ഇടം: കണ്ണി