1930 ൽ പ്രസിദ്ധീകരിച്ച, ചേലന്നാട്ട് അച്യുതമേനോൻ രചിച്ച മിന്നലൊളി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തപാൽ ഉദ്യോഗസ്ഥനും പിന്നീട് മദ്രാസ് സർവകലാശാലയിലെ മലയാള വിഭാഗം മേധാവിയുമായിരുന്ന ചേലന്നാട്ട് അച്യുതമേനോൻ ഗദ്യസാഹിത്യത്തിലും ഫോക് ലോർ പഠനത്തിലും ശ്രദ്ധേയനായ പണ്ഡിതനായിരുന്നു.അദ്ദേഹത്തിൻ്റെ പതിനാലു ഗദ്യകവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച കവിതകളും, പല വേദികളിൽ ചൊല്ലുവാൻ എഴുതിയ കവിതകളും ഉൾപ്പെടുത്തിയിരിക്കുന്നു ഈ പുസ്തകത്തിൽ.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: മിന്നലൊളി
- രചന: ചേലന്നാട്ട് അച്യുതമേനോൻ
- പ്രസിദ്ധീകരണ വർഷം: 1930
- അച്ചടി: The Mangalodayam Press, Thrissur
- താളുകളുടെ എണ്ണം: 66
- സ്കാൻ ലഭ്യമായ ഇടം: കണ്ണി