1947 – ചില ഭരണഘടനകൾ – വി.സി. ചാക്കോ

1947 ൽ പ്രസിദ്ധീകരിച്ച, വി.സി. ചാക്കോ രചിച്ച ചില ഭരണഘടനകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - ചില ഭരണഘടനകൾ - വി.സി. ചാക്കോ
1947 – ചില ഭരണഘടനകൾ – വി.സി. ചാക്കോ

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു ഭരണഘടന രൂപീകരിക്കുന്നതിനു ‌വേണ്ടി കോൺസ്റ്റിറ്റുവെൻ്റ് അസംബ്ലി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഭരണഘടനാ നിർമ്മാണത്തെ കുറിച്ചുള്ള ശാസ്ത്രീയമായ പ്രതിപാദനമാണ് ഗ്രന്ഥകാരൻ ലക്ഷ്യമാക്കിയിരിക്കുന്നത്. രാഷ്ട്രമീമാംസയുടെ പ്രായോഗികവശത്തെക്കുറിച്ച് വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക, റഷ്യ, ഇന്ത്യ എന്നീ അഞ്ചു രാജ്യങ്ങളിലെ ഭരണഘടനകളെപ്പറ്റി ചർച്ച ചെയ്തിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചില ഭരണഘടനകൾ
  • പ്രസിദ്ധീകരണ വർഷം: 1947
  • അ ച്ചടി: സ്കോളര്‍ പ്രസ്സ്‌, തൃശൂർ
  • താളുകളുടെ എണ്ണം: 133
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *