നീഗ്രോ – അമേരിക്കൻ ജീവിതത്തിൽ

 നീഗ്രോ – അമേരിക്കൻ ജീവിതത്തിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നീഗ്രോ - അമേരിക്കൻ ജീവിതത്തിൽ
നീഗ്രോ – അമേരിക്കൻ ജീവിതത്തിൽ

അമേരിക്കയിലെ ആഫ്രിക്കൻ വംശജനായ കറുത്തവർഗക്കാരുടെ  സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ ജീവിതം സൂചിപ്പിക്കുന്നതാണ്  ഈ പുസ്തകം.19-ആം നൂറ്റാണ്ടിന്റെയും 20-ആം നൂറ്റാണ്ടിന്റെയും ഭൂരിഭാഗം കാലത്ത്, “ജിം ക്രോ നിയമങ്ങൾ” വഴി കറുത്തവർക്കെതിരെ വിദ്യാഭ്യാസം, താമസം, വോട്ടവകാശം, തൊഴിൽ എന്നിവയിൽ കഠിനമായ വേർതിരിവ് നിലനിന്നു. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പോലുള്ള നേതാക്കളുടെ നേതൃത്വത്തിൽ സമത്വത്തിനായുള്ള ശക്തമായ പ്രസ്ഥാനങ്ങൾ നടന്നു. ഇതിലൂടെ നിയമപരമായ ഭേദഗതികളും സാമൂഹിക മുന്നേറ്റവും സാധ്യമായി. കവർ പേജ് കഴിഞ്ഞുള്ള ചില പേജുകൾ നഷ്ടപ്പെട്ടിട്ടുള്ളതിനാൽ ഗ്രന്ഥകർത്താവ്, പ്രസിദ്ധീകരണവർഷം, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നീഗ്രോ –  അമേരിക്കൻ ജീവിതത്തിൽ
  • താളുകളുടെ എണ്ണം: 45
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *