1953 – എൻ്റെ നാടുകടത്തൽ – കെ. രാമകൃഷ്ണപ്പിള്ള

1953 – ൽ പ്രസിദ്ധീകരിച്ച, കെ. രാമകൃഷ്ണപ്പിള്ള എഴുതിയ എൻ്റെ നാടുകടത്തൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - എൻ്റെ നാടുകടത്തൽ - കെ. രാമകൃഷ്ണപ്പിള്ള
1953 – എൻ്റെ നാടുകടത്തൽ – കെ. രാമകൃഷ്ണപ്പിള്ള

കെ. രാമകൃഷ്ണപ്പിള്ളയുടെ ആത്മകഥാപരമായ കൃതികളിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് “എൻ്റെ നാടുകടത്തൽ”. 1904-ൽ തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച നാടുകടത്തൽ ഉത്തരവിന്റെ അനുഭവങ്ങളും പശ്ചാത്തലവും അവതരിപ്പിക്കുന്ന ആത്മകഥാസ്വഭാവമുള്ള രചനയാണ് ഇത്. കേരളത്തിലെ ആദ്യകാല രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാളായിരുന്ന കെ. രാമകൃഷ്ണപ്പിള്ളയുടെ ദേശീയവീക്ഷണത്തെയും ജനാധിപത്യബോധത്തെയും അനാവരണം ചെയ്യുകയും, കേരളത്തിലെ ദേശീയ പ്രസ്ഥാനം, രാഷ്ട്രീയ ചരിത്രം, സാമൂഹ്യ അവസ്ഥകൾ തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്ന കൃതിയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: എൻ്റെ നാടുകടത്തൽ
    • രചയിതാവ്: K. Ramakrishna Pillai
    • പ്രസിദ്ധീകരണ വർഷം: 1953
    • അച്ചടി: India Press, Kottayam
    • താളുകളുടെ എണ്ണം: 174
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *