1979 – സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം – എ. റസലുദ്ദീൻ

ഈ പോസ്റ്റിലൂടെ എ. റസലുദ്ദീൻ്റെ ഡോക്ടറൽ തീസിസ് “സി. ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം” എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് പങ്കു വെക്കുന്നത്. ഈ പ്രബന്ധം 1979 -ൽ കേരള സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു.

1979 – സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം – എ. റസലുദ്ദീൻ

കോട്ടയം ജില്ലയിലെ ഇടപ്പാളിൽ ജനിച്ച സി.ജെ തോമസ് മലയാള നാടകവേദിയിൽ ആധുനികതയ്ക്ക് തുടക്കമിട്ട പ്രമുഖനായ നാടകകൃത്തും സാഹിത്യ നിരൂപകനുമാണ്. ഒരു നാടകകാരനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ വികാസപരിണാമങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഈ പ്രബന്ധത്തിൽ കാണുവാൻ സാധിക്കുന്നത്. നാടകകൃത്ത് എന്ന രീതിയിൽ വളരെ വ്യത്യസ്തനായിരുന്ന അദ്ദേഹം, ജീവിച്ചിരുന്ന കാലത്തു മലയാള നാടക വേദിയിലെ നിഷേധിയും, വിപ്ലവകാരിയുമായിരുന്നു. മതാചാരങ്ങൾ, സാമൂഹീക അനീതി, വ്യക്തിയുടെ സ്വാതന്ത്രം എന്നീ വിഷയങ്ങളെ ശക്തമായി അവതരിപ്പിക്കുകയും, പരമ്പരാഗത കഥാവിന്യാസങ്ങളെ മറിക്കടന്ന് ആധുനിക അവതരണരീതി നിലനിർത്തി മലയാളത്തിൽ പുതിയൊരു നാടകഭാഷ സൃഷ്ടിക്കുകയും ചെയ്തു. പശ്ചാത്യ സാഹിത്യവും സാമൂഹ്യ ചിന്തകളും പ്രമേയമാക്കിയ അദ്ദേഹത്തിൻ്റെ രചനകൾ ആഴത്തിലുള്ള ദാർശനിക ചിന്തകൾക്കും പ്രചോദനമാകുന്നു. നാടക പ്രസ്ഥാനത്തിൻ്റെ മാർഗ്ഗദർശി എന്ന നിലയിൽ  അദ്ദേഹത്തിൻ്റെ മരണം മലയാള സാഹിത്യത്തിന് ഒരു വലിയ നഷ്ടം തന്നെയാണ് .

കോളേജ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. എ.റസലുദ്ദീൻ മാഷിൻ്റെ പി എച്ച് ഡി പ്രബന്ധമാണ് ഈ ഗ്രന്ഥം.അദ്ദേഹത്തിൻ്റെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായിട്ടുള്ളത്.കേരളം സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടർ ,സെനറ്റ് അംഗം,റിസർച് ഗൈഡ്,സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ ഹോണററി ഡയറക്ടർ,തകഴി സ്മാരകത്തിൻ്റെ ആദ്യ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ മറ്റു കൃതികൾ ജൂദാസ് നീതി തേടുന്നു, സി.ജെ വിചാരവും വീക്ഷണവും, അക്കാമൻ,യാത്ര അറിവും അനുഭൂതിയും, എതിർപ്പ് പുതിയതിൻ്റെ പേറ്റു നോവ് എന്നിവയൊക്കെയാണ്.കൊല്ലം ടി കെ എം ആർട്സ് കോളേജിൽ മലയാളം അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് കേരള സർവകലാശാല പബ്ലിക്കേഷൻസ് ഡയറക്ടറായി വിരമിച്ചു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :സി.ജെ. തോമസ് – ഒരു നാടകകാരൻ്റെ രൂപവത്കരണം
  • രചന: എ. റസലുദ്ദീൻ
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 1252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *