1956 – ൽ പ്രസിദ്ധീകരിച്ച, നമ്മുടെ ആഘോഷങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൽ ആഘോഷിച്ചു വരുന്ന ആഘോഷങ്ങളിൽ പലതും കുട്ടികൾക്കു പരിചയമുള്ളവയാണ്.നമ്മുടെ ദേശ ചരിത്രത്തോടും സംസ്ക്കാരത്തോടും കെട്ടുപിണഞ്ഞു കിടക്കുന്ന ആ ആഘോഷങ്ങളുടെ ലഘു വിവരണമാണ് ഈ പുസ്തകം.തനിക്കേരളീയവും അഖിലഭാരത പ്രാധാന്യമുള്ളതുമായ ആഘോഷങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: നമ്മുടെ ആഘോഷങ്ങൾ
- രചയിതാവ്: എൻ. കൃഷ്ണപിള്ള
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം:50
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി