1936– ൽ പ്രസിദ്ധീകരിച്ച, ഭാരത സാഹിത്യ പ്രവേശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതീയ സാഹിത്യത്തിന്റെ ചരിത്രം, പരമ്പര, ശാഖകൾ എന്നിവ മലയാളം വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു കൃതിയാണ് ഈ പുസ്തകം. സംസ്കൃത സാഹിത്യം, പ്രാകൃതം, ഹിന്ദി, ബംഗാളി, തമിഴ് തുടങ്ങിയ ഭാരതീയ ഭാഷകളിലെ സാഹിത്യത്തെക്കുറിച്ചും അവയുടെ പ്രത്യേകതകളെയും വെളിപ്പെടുത്തുകയും ഭാരതീയ സാഹിത്യത്തെ സാംസ്കാരിക ഏകതയുടെ പ്രതീകമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
പുസ്തകത്തിലെ ആദ്യത്തെ ചില പേജുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ രചയിതാവ്, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. പി. കെ. നാരായണപിള്ള ആണ് പുസ്തകത്തിൻ്റെ രചയിതാവ് എന്ന് പുറമെ നിന്നുള്ള തിരച്ചിലിൽ കാണുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ഭാരത സാഹിത്യ പ്രവേശിക
- പ്രസിദ്ധീകരണ വർഷം: 1936
- താളുകളുടെ എണ്ണം: 180
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി