1959 – കിഴവൻ ഗോറിയോ

1959-ൽ പ്രസിദ്ധീകരിച്ച, ബൽസാക്ക് എഴുതിയ കിഴവൻ ഗോറിയോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന ബൽസാക്കിൻ്റെ (Honore de Balzac) 1835-ൽ പ്രസിദ്ധീകരിച്ച Le Pere Goriot എന്ന പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് കിഴവൻ ഗോറിയൊ. ഈ നോവലിൽ പാരിസിലെ ഒരു വൃദ്ധനായ ഗോറിയോയുടെ ജീവിതവും, അവന്റെ മക്കളോടുള്ള അനന്തമായ സ്നേഹവും, അതിന്റെ ദുരന്തകരമായ ഫലങ്ങളും ചിത്രീകരിക്കുന്നു. സ്വന്തം ജീവിതം മുഴുവൻ മക്കളുടെ സുഖത്തിനായി ത്യാഗം ചെയ്യുന്ന ഗോറിയോ, അവസാനത്തിൽ അവരാൽ ഉപേക്ഷിക്കപ്പെടുന്നു. ഇതിലൂടെ മനുഷ്യബന്ധങ്ങളുടെ സ്വാർത്ഥസ്വഭാവം, സാമൂഹിക വ്യവസ്ഥയുടെ കഠിനത, സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും വ്യർത്ഥത എന്നിവയെ ബാൽസാക്ക് ശക്തമായി അവതരിപ്പിക്കുന്നു. ബൽസാക്കിൻ്റെ പ്രശസ്തമായ നോവലുകളിൽ ഒന്നാണിത്.

ലോകസാഹിത്യത്തിലെ മികച്ച പത്തു നോവലുകളിൽ ഒന്നായിട്ടാണ് സോമർ സെറ്റ് മോം ഈ നോവലിനെ വിലയിരുത്തിയിരിക്കുന്നത്. പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് മാത്യു ലൂക്ക് ആണ്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കിഴവൻ ഗോറിയോ
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി:The Sahodaran Press, Ernakulam
  • താളുകളുടെ എണ്ണം:462
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *