1957-ൽ പ്രസിദ്ധീകരിച്ച, ശ്രീവർദ്ധനത്തു എൻ. കൃഷ്ണപിള്ള എഴുതിയ ശ്രീ പഞ്ചദശി കിളിപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1957 – ശ്രീ പഞ്ചദശി കിളിപ്പാട്ട് – ശ്രീവർദ്ധനത്തു എൻ. കൃഷ്ണപിള്ള
അദ്വൈത വേദാന്ത തത്ത്വചിന്തയെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ് മൂല സംസ്കൃത “പഞ്ചദശി”, വിദ്യാരണ്യ സ്വാമി രചിച്ചതും അറിവിലും സാക്ഷാത്കാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. സംസ്കൃത ഗ്രന്ഥമായ “പഞ്ചദശി”യെ കാവ്യാത്മകവും ഗാനാലാപനപരവുമായ (കിളിപ്പാട്ട്) ശൈലിയിൽ അവതരിപ്പിക്കുന്നു ശ്രീവർദ്ധനത്തു എൻ. കൃഷ്ണപിള്ള. പുസ്തകത്തിൽ പദാനുപദ വിവർത്തന ശൈലിയും കിളിപ്പാട്ട് കവിതാശൈലിയും സംയുക്തമായി ഉപയോഗിച്ചിരിക്കുന്നു. അക്ലിഷ്ടത, ആശയസൌഷ്ഠവം, ലളിതപദവിന്യാസം മുതലായ ഗുണങ്ങൾ ഈ കിളിപ്പാട്ടിൽ കാണുവാൻ സാധിക്കുന്നു. ഈ പതിപ്പ് കാവ്യസൗന്ദര്യത്തിനും ദാർശനികതയ്ക്കും ഊന്നൽ നൽകുന്നു. പണ്ഡിതൻ്റെയും ഭക്തൻ്റെയും കവിയുടെയും ഹൃദയത്തെ ഒരുപോലെ ഉൾക്കൊള്ളുന്നു, ഇത് ഓരോ ശ്ലോകത്തിലും പ്രകടമാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള സാമ്പത്തിക സഹായം നൽകിയിരിക്കുന്നത് തിരുവതാംകൂർ ദേവസ്വം ബോർഡ് ആണ് .
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശ്രീ പഞ്ചദശി കിളിപ്പാട്ട്
- രചന:ശ്രീവർദ്ധനത്തു എൻ. കൃഷ്ണപിള്ള
- പ്രസിദ്ധീകരണ വർഷം: 1957
- അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 254
- സ്കാൻ ലഭ്യമായ ഇടം: കണ്ണി