1940– ൽ പ്രസിദ്ധീകരിച്ച, വാരനാട്ടു കെ.പി. ശാസ്ത്രി രചിച്ച ശ്രീ ചിത്രാഭിഷേകം ചമ്പൂ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീചിത്തിര തിരുനാളിൻ്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി. ശാസ്ത്രികൾ രചിച്ച ചമ്പൂ കാവ്യമാണ് ശ്രീ ചിത്രാഭിഷേകം ചമ്പൂ. സ്വഭാവോക്തി,ഉപമ,ഉൽപ്രേക്ഷ എന്നീ അലങ്കാരങ്ങൾ കാവ്യത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രയോഗിക്കുന്നതിൽ കവി അഗ്രഗണ്യൻ ആയിരുന്നു.ശ്രീ ചിത്രാഭിഷേകം ചമ്പൂ അതിന് ഉത്തമ ഉദാഹരണമാണ്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശ്രീ ചിത്രാഭിഷേകം ചമ്പൂ
- പ്രസിദ്ധീകരണ വർഷം: 1940
- അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 218
- സ്കാൻ ലഭ്യമായ ഇടം: കണ്ണി