ശ്രീ ഡൊമനിക്ക് നെടുംപറമ്പിലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നും ലഭിച്ച അപൂർവ്വമായ ഒരു പുസ്തകമായ, വളരെ ഹ്രദയസ്പർശ്ശിയായ കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഫാസിസ്സ്റ്റ് നിഷ്ട്ടൂരതകളുടെ മായ്ക്കനാവാത്ത ചിത്രമാണ് ഈ പുസ്തകത്തിൽ നാം കാണുന്നത്.ഒരു പത്രപ്രവർത്തകനും കമ്മുണിസ്റ്റ് നേതാവുമായ ജൂലിയസ്സ് ഫ്യുച്ചിക്ക് 1943 ലെ വസന്തകാലത്ത് പ്രേഗിലെ പാങ്ക്രാറ്റ്സിൽ ഗെസ്റ്റപ്പൊ ജയീലിൽ വച്ച് 1943 ലെ വസന്തകാലത്ത് നാസി ആരച്ചാരന്മാരുടെ നിഴലിനു കീഴിൽ വച്ചാണു ഈ പുസ്തകം എഴുതുന്നത്.
ഗ്രന്ഥകാരൻ്റെ അജയ്യമായ മനോവീര്യത്തിൻ്റേയും ഏതൊരു പ്രതി സന്ധിഘട്ടത്തേയും അഭിമുഖീകരിക്കാനുള്ള ധീരദോത്തമായ സാമർത്ഥ്യത്തിൻ്റേയും അനിഷേദ്ധ്യമായ തെളിവാണ്` ഈ ഗ്രന്ഥം.
ഈ പുസ്തകത്തിലെ 111,112 പേജുകളും അവസാന പേജും നഷ്ട്ടമായിട്ടുണ്ട്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ
- രചയിതാവ്: ജൂലിയസ് ഫ്യൂച്ചിക്ക്
- അച്ചടി: Letter Press
- താളുകളുടെ എണ്ണം:68
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി