1960 – ൽ പ്രസിദ്ധീകരിച്ച, ബൽസാക് രചിച്ച വിടവാങ്ങൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പത്തൊൻപതാം നൂറ്റണ്ടിലെ ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്നു ഹോണോറെ ഡി. ബൽസാക്. സൂക്ഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ഠമായ ആഖ്യാന ശൈലിയും ബൽസാക് കൃതികളെ ശ്രദ്ധേയമാക്കുന്നു. ബൽസാക് രചനയുടെ ശൈലികൾ ഒത്തിണങ്ങിയ കൃതിയാണ് വിടവാങ്ങൽ.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വിടവാങ്ങൽ
- പ്രസിദ്ധീകരണ വർഷം: 1960
- അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 80
- സ്കാൻ ലഭ്യമായ ഇടം: കണ്ണി