1955 – ക്രൈസ്‌തവവേദ ചരിതം മുപ്പത്തിനാല് വൃത്തം – കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ

1955 –ൽ പ്രസിദ്ധീകരിച്ച, കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ രചിച്ച ക്രൈസ്‌തവവേദ ചരിതം മുപ്പത്തിനാല് വൃത്തം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 – ക്രൈസ്‌തവവേദ ചരിതം മുപ്പത്തിനാല് വൃത്തം – കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ

ആയിരത്തിഎണ്ണൂറുകളുടെ ആദ്യപാദത്തിൽ വേളൂർ കൊന്നയിൽ കുടുംബത്തിൽ ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതനായ കൊന്നയിൽ മാണി അവർകളുടെ പുത്രനായിരുന്നു കൊച്ചുകുഞ്ഞ് റൈട്ടർ. അദ്ദേഹം രചിച്ച പ്രശസ്തമായ ഒരു ക്രൈസ്തവകൃതിയാണു് മുപ്പത്തിനാലുവൃത്തം. കുറെക്കാലം മുൻപു വരെ ക്രൈസ്തവ വിദ്യാർത്ഥികൾക്കും ഇതു മന:പാഠം ആയിരുന്നുവെങ്കിലും ഇന്നീ കൃതി പ്രായേണ വിസ്മൃതിയിൽ ആയിപ്പോയിരിക്കുന്നു.രാമായണ സംഗ്രഹമായ 24വൃത്തം, ഭാരത സംഗ്രഹമായ 34വൃത്തം തുടങ്ങിയ ഹൈന്ദവ കൃതികൾ വായിക്കുന്ന ഒരു ക്രിസ്ത്യാനിക്കു”, അവയെ അനുകരിച്ച് ഒരു “വേദപുസ്തക സംഗ്രഹകാവ്യം’ ഉണ്ടാകുന്നതിനും സ്വാഭാവികമായി സംജാതമായ ഒരു താല്പര്യവും അതിനുവേണ്ടി വാസനയുള്ള ക്രൈസ്തവരുടെ ശ്രമവും പ്രേരണയും ശക്തമായതു മൂലവുമാണ് മുപ്പത്തിനാലുവൃത്തം ഉടലെടുത്തതെന്നുള്ളതിനു സംശയമില്ല. ഇവ രണ്ടിലും പ്രഥമവൃത്തം ഇന്ദുവദന തന്നെ. ഒന്നു രാമായണസംഗ്രഹമെങ്കിൽ, മറേറതു വേദചരിതസംഗ്രഹമെന്നേ വ്യത്യാസമുള്ളൂ. “വെണ്മതികലാഭരണൻ” തുടങ്ങിയവർ നന്മകൾ വരുത്തണമെന്നു ഹൈന്ദവകവി പ്രാർത്ഥിച്ചപ്പോൾ “വേദനിധിയായ പരനേശുമിശിഹാതാൻ, വേദനയകററണ” മെന്നു ക്രൈസ്തവകവിയും ഇതിൽ പ്രാർത്ഥിക്കുന്നു. ലളിതകോമളമായ ഒരു മണിപ്രവാളരീതിയാണ് ഈ കൃതിയിൽ കവി പൊതുവെ സ്വീകരിക്കുന്നതു്. എന്നാൽ പ്രസ്തുത കൃതിയുടെ കർത്താവിന് വിധിവൈപരീത്യം മൂലം കാവ്യം മുഴുമിക്കുന്നതിനു സാധിക്കാതെ പോയി-പതിനെട്ടു വൃത്തങ്ങൾ മാത്രമേ എഴുതിത്തീർത്തു പ്രസിദ്ധപ്പെടുത്തിയിട്ടുളളൂ എന്നത് കൈരളിക്കും വിശിഷ്യ, ക്രൈസ്തവർക്കും ഒരു തീരാ നഷ്ടം തന്നെയാണു്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ക്രൈസ്‌തവവേദ ചരിതം മുപ്പത്തിനാല് വൃത്തം
    • രചയിതാവ്: കൊന്നയിൽ കൊച്ചുകുഞ്ഞു റൈട്ടർ
    • പ്രസിദ്ധീകരണ വർഷം: 1955
    • താളുകളുടെ എണ്ണം:172
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *