1979-ൽ പ്രസിദ്ധീകരിച്ച, എൻ. ഇ. ബാലറാം എഴുതിയ എന്താണ് ആധുനിക സാഹിത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മലയാള സാഹിത്യ പരിസരത്ത് ആധുനിക സാഹിത്യ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നത് 1970-കളിലാണ്.ഈ പുസ്തകത്തിൻ്റെ തുടക്കത്തിൽ എന്താണ് ആധുനികത എന്ന എം മുകുന്ദൻ്റെ പുസ്തകത്തിലുള്ള ചില പരാമർശങ്ങളെ വിമർശനാത്മകമായി സമീപിക്കുന്നു. ആധുനിക സാഹിത്യമെന്നത് തീർച്ചയായും സമകാലീന സാഹിത്യമല്ല. സാഹിത്യ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ ‘ആധുനികത’ എന്ന ആശയത്തെയും ആധുനിക സിദ്ധാന്തങ്ങളെയും പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: എന്താണ് ആധുനിക സാഹിത്യം
- രചന: എൻ. ഇ. ബാലറാം
- പ്രസിദ്ധീകരണ വർഷം: 1979
- താളുകളുടെ എണ്ണം: 56
- അച്ചടി: Deepthi Printers, Thiruvananthapuram
- സ്കാൻ ലഭ്യമായ ഇടം: കണ്ണി