1978-ൽ പ്രസിദ്ധീകരിച്ച, പി.ടി. ഭാസ്കരപണിക്കർ എഴുതിയ നവ സാക്ഷര സാഹിത്യം ഒരു പഠനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
നിരക്ഷരരായ ജനങ്ങളെ സാക്ഷരരാക്കിക്കഴിഞ്ഞാലും അവർക്കു തുടർന്നു വായിക്കാനുള്ള സാഹിത്യം ഉണ്ടാവണം. അതിനുള്ള പുസ്‌തകങ്ങൾ ഉണ്ടാക്കണം. എന്തെല്ലാം പ്രത്യേകതകൾ ഇവയ്ക്കുണ്ടായിരിക്കണം? അതിനെപ്പറ്റിയുള്ള ചില കാര്യങ്ങൾ ചർച്ച ചെയ്യുകയാണീ പുസ്തകത്തിൽ. കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) 1978 ജനുവരിയിൽ നടത്തിയ ശില്‌പശാലയിൽ നവ സാക്‌ഷരർക്കുവേണ്ടി തയ്യാറാക്കിയതാണീ പുസ്തകം
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: നവ സാക്ഷര സാഹിത്യം ഒരു പഠനം
- രചന: പി.ടി. ഭാസ്കരപണിക്കർ
- പ്രസിദ്ധീകരണ വർഷം: 1978
- താളുകളുടെ എണ്ണം: 24
- സ്കാൻ ലഭ്യമായ ഇടം: കണ്ണി