1955 – ൽ പ്രസിദ്ധീകരിച്ച, ജെ.വി. സ്റ്റാലിൻ എഴുതിയ ലെനിൻ നമ്മുടെ ഗുരുനാഥൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സി. ഉണ്ണിരാജ ആണ്.
1955 – ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ
മഹാനായ ലെനിനെക്കുറിച്ച് സ്റ്റാലിൻ എഴുതിയ ലേഖനങ്ങളിൽനിന്നും നടത്തിയ പ്രസംഗങ്ങളിൽനിന്നും കൂടുതൽ പ്രധാന്യമുള്ളവ ഈ പുസ്തകത്തിൽ തർജ്ജിമ ചെയ്തു ഉൾപ്പെടുത്തിയിരിക്കുന്നു. ജെ.വി. സ്റ്റാലിൻ എഴുതിയ ഈ പുസ്തകം ലെനിൻ്റെ ആശയങ്ങളെയും ലെനിനിസത്തെയും സ്റ്റാലിൻ്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ഒന്നാണ്. ലെനിൻ്റെ മാർക്സിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പ്രത്യേകിച്ച് സാമ്രാജ്യത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശകലനം, സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ സാധ്യതകൾ എന്നിവ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. മാർക്സിൻ്റെ കാലശേഷം ലോകത്തുണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളെ ലെനിൻ എങ്ങനെ വിലയിരുത്തി എന്നും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളെ ലെനിൻ എങ്ങനെ നയിച്ചു എന്നും സ്റ്റാലിൻ ഇതിൽ പ്രതിപാദിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലെനിനിസത്തിൻ്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഈ പുസ്തകം ഊന്നിപ്പറയുന്നു. ഐക്യമുന്നണി രൂപീകരിക്കുന്നതിൻ്റെ പ്രാധാന്യം, സാമ്രാജ്യത്വത്തിനും നാടുവാഴി മേധാവിത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിൻ്റെ പങ്ക് എന്നിവയും ഇതിൽ ചർച്ചചെയ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഇപ്പോഴും ഒരു പ്രധാന റഫറൻസാണ് ഈ പുസ്തകം .
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ലെനിൻ നമ്മുടെ ഗുരുനാഥൻ
- രചയിതാവ്: ജെ.വി. സ്റ്റാലിൻ
- മലയാള പരിഭാഷ: സി .ഉണ്ണിരാജ
- പ്രസിദ്ധീകരണ വർഷം: 1955
- താളുകളുടെ എണ്ണം: 86
- അച്ചടി: കലാകേരളം പ്രസ്, കോട്ടയം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി