1992-ൽ പ്രസിദ്ധീകരിച്ച, ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകണം എന്ന ആവശ്യമുയർത്തി 1942 ആഗസ്റ്റിൽ ആരംഭിച്ച ക്വിറ്റിന്ത്യാ സമരം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായകമായ ഒരു കാൽചുവടാണ്. ക്വിറ്റിന്ത്യാ സമരസുവർണ്ണജൂബിലി ആഘോഷകമ്മിറ്റി, പയ്യന്നൂർ പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ ക്വിറ്റിന്ത്യാ പ്രമേയത്തിൻ്റെ പൂർണരൂപം, ലേഖനങ്ങൾ, കവിത എന്നിവ കൊടുത്തിരിക്കുന്നു
കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര് : ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണിക
- പ്രസിദ്ധീകരണ വർഷം: 1992
- താളുകളുടെ എണ്ണം: 104
- അച്ചടി: വർണ്ണമുദ്ര പ്രിൻ്റേഴ്സ് & പബ്ലിഷേഴ്സ്, പയ്യന്നൂർ
- സ്കാൻ ലഭ്യമായ ഇടം: കണ്ണി