1927-ൽ പ്രസിദ്ധീകരിച്ച, The Maharaja’s College Magazine Ernakulam- Vol. IX January issue 02 എന്ന മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 – ൽ പുറത്തിറക്കിയ മഹാരാജാസ് കോളേജിൻ്റെ ഈ മാഗസിനിൽ പൂർവ്വവിദ്യാർത്ഥികളുടെ സാഹിത്യ രചനകൾ, വിവിധ പഠന വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ, കോളേജ് ഡേ പരിപാടികളുടെ വിവരങ്ങൾ, രാജാവിൻ്റെ തിരുനാൾ പ്രമാണിച്ചു കോളേജിൽ നടത്തിയ മൽസരങ്ങളിൽ സമ്മാനാർഹങ്ങളായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: The Maharaja’s College Magazine Ernakulam- Vol. IX January issue 02
- എഡി :P. Sankaran Nambiyar
- പ്രസിദ്ധീകരണ വർഷം: 1927
- താളുകളുടെ എണ്ണം: 52
- സ്കാൻ ലഭ്യമായ ഇടം: കണ്ണി