2014-ൽ കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ച കേളി ദ്വൈമാസികയുടെ ഒക്ടോബർ-നവംബർ ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ലോകചരിത്രത്തിലെ മഹാനായ എഴുത്തുകാരനും കവിയും നാടകകൃത്തുമായിരുന്ന വില്യം ഷേക്സ്പിയറിൻ്റെ നാനൂറ്റിഅമ്പതാം ജന്മവാർഷികത്തിൽ ഷേക്സ്പിയർ പതിപ്പ് ആയാണ് ഈ മാസിക ഇറങ്ങിയത്. മലയാളത്തിൽ ഈ എഴുത്തുകാരനെക്കുറിച്ചുള്ള പഠനങ്ങൾ വളരെ അപൂർവമായ സാഹചര്യത്തിലാണ് അക്കാദമി ഷേക്സ്പിയർ പഠനങ്ങൾ അടങ്ങിയ ഈ രണ്ട് പതിപ്പുകൾ ഇറക്കുന്നത്. ഷേക്സ്പിയറിൻ്റെ ചരിത്രനാടകങ്ങളെക്കുറിച്ച് പ്രൊഫ. ടി.ആർ.കെ മാരാർ, ദുരന്തനാടകങ്ങളെക്കുറിച്ച് പ്രൊഫ. കെ.കെ നീലകണ്ഠൻ, കിങ് ലിയറെക്കുറിച്ച് പ്രൊഫ്. ബി. ഹൃദയകുമാരി എന്നിവർ എഴുതുന്നു. മാക്ബത്തിലെ സംഭാഷണങ്ങളിലെ പ്രതീകകല്പനകളെയും സൂക്ഷ്മഭാവങ്ങളെയും കാവ്യഭംഗിയോടെ അവതരിപ്പിക്കുകയാണ് പ്രൊഫ. എം. കെ സാനു തൻ്റെ ലേഖനത്തിൽ. ഷേക്സ്പിയറിൻ്റെ ഗീതകങ്ങളെക്കുറിച്ച് വിഷ്ണുനാരായണൻ നമ്പൂതിരി, ഹരിനാരായണൻ എഴുതിയ ജൂലിയസ് സീസറിൻ്റെ പുനർവായന തുടങ്ങിയ എഴുത്തുകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: കേളി ദ്വൈമാസിക
- പ്രസിദ്ധീകരണ വർഷം: 2014
- താളുകളുടെ എണ്ണം: 100
- സ്കാൻ ലഭ്യമായ ഇടം: കണ്ണി