1964-ൽ പ്രസിദ്ധീകരിച്ച, ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതിയ കരടുപരിപാടികളെക്കുറിച്ച് ഒരു ലഘു വിമർശനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1964 – കരടുപരിപാടികളെക്കുറിച്ച് ഒരു ലഘു വിമർശനം – ഇ.എം.എസ് നമ്പൂതിരിപ്പാട്
1960 – കളിലെ ഇന്ത്യൻ രാഷ്ട്രീയ – സാമൂഹിക സാഹചര്യത്തിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ രൂപപ്പെടുന്ന പുതിയ നയപരിപാടികൾ, ഭൂപരിഷ്ക്കാരം, കർഷകത്തൊഴിലാളികകളുടെ അവകാശങ്ങൾ, തൊഴിൽവത്കരണം എന്നിവയെ ചുറ്റിപറ്റിയുള്ള ചർച്ചകളാണ് ഈ ലഘു ലേഖയുടെ ഉള്ളടക്കം.” കരട് പരിപാടികൾ” എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താത്കാലിക പോളിസികളായിരുന്നുവെങ്കിലും, പാർട്ടിയുടെ കരട് പരിപാടികളിൽ ജനാധിപത്യ നിലപാടുകൾ, കർഷകരുടെ ഭൂവിനിയോഗ അവകാശങ്ങൾ , സാമൂഹ്യ നീതിയുടെ പദ്ധതികൾ തുടങ്ങിയവ വ്യക്തമല്ലെന്ന് ഇ.എം.എസ് ചൂണ്ടിക്കാണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്തയിൽ സിദ്ധാന്തപരമായ സുതാര്യതയും, പ്രായോഗികമായി കാര്യക്ഷമമായ പ്രവർത്തനരീതിയും എങ്ങനെ നിലനിർത്തണം എന്നതും ഇ.എം.എസ് ഈ ലഘുലേഖയിലൂടെ ആവിഷ്ക്കരിക്കുന്നു.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്:കരടുപരിപാടികളെക്കുറിച്ച് ഒരു ലഘു വിമർശനം
- രചയിതാവ്: ഇ.എം.എസ് നമ്പൂതിരിപ്പാട്
- താളുകളുടെ എണ്ണം: 16
- അച്ചടി: ദേശാഭിമാനി പ്രസ്സ് കോഴിക്കോട്
- സ്കാൻ ലഭ്യമായ ഇടം: കണ്ണി